< Back
Kerala
സിപിഎമ്മിന്റെയും സിഎമ്മിന്റെയും ശ്രീ പിഎമ്മും ബിജെപിയും തന്നെ: ഷാഫി പറമ്പിൽ

Shafi Parambil | Photo | Facebook

Kerala

സിപിഎമ്മിന്റെയും സിഎമ്മിന്റെയും 'ശ്രീ' പിഎമ്മും ബിജെപിയും തന്നെ: ഷാഫി പറമ്പിൽ

Web Desk
|
24 Oct 2025 3:45 PM IST

സിപിഐ എതിർപ്പ് തള്ളിയാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതിനെ പരിഹസിച്ചാണ് ഷാഫിയുടെ പോസ്റ്റ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. 'സിപിഎമ്മിന്റെയും സിഎമ്മിന്റെയും ശ്രീ പിഎമ്മും ബിജെപിയും തന്നെയാണ്...സിപിഐ അല്ല' എന്നാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ എതിർപ്പ് തള്ളിയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത്. ഇതിനെ പരിഹസിച്ചാണ് ഷാഫിയുടെ പോസ്റ്റ്.

തങ്ങളുടെ എതിർപ്പ് പരിഗണിക്കാത്തതിൽ സിപിഐക്ക് കടുത്ത അമർഷമുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജനറൽ സെക്രട്ടറി ഡി.രാജക്ക് അയച്ച കത്തിൽ പറഞ്ഞു. മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പരാമർശമുണ്ട്.

സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. പിഎം ശ്രീയിൽ നിലപാട് തിരുത്തുന്നത് വരെ വിട്ടുനിൽക്കാനാണ് തീരുമാനം. തിങ്കളാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.

Similar Posts