< Back
Kerala
സഭയിലേക്ക് സ്വാഗതം ചേച്ചി; ഉമക്ക് ആശംസകളുമായി ഷാഫി പറമ്പില്‍
Kerala

സഭയിലേക്ക് സ്വാഗതം ചേച്ചി; ഉമക്ക് ആശംസകളുമായി ഷാഫി പറമ്പില്‍

Web Desk
|
3 Jun 2022 11:04 AM IST

തൃക്കാക്കരയിലെ തിളക്കമാര്‍ന്ന വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്

കൊച്ചി: തൃക്കാക്കരയിലെ തിളക്കമാര്‍ന്ന വിജയത്തിന്‍റെ ആഹ്ലാദത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തുടങ്ങിയ ആഘോഷം കേരളമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ആഘോഷത്തിന്‍റെ അലയൊലികളാണ്.

''സഭയിലേക്ക് സ്വാഗതം ചേച്ചി.. തൃക്കാക്കരക്ക് കേരളത്തിന്‍റെ ഹൃദയം നിറഞ്ഞ നന്ദി'' ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. ''പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)'' എന്നായിരുന്നു വി.ഡി സതീശനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹൈബി ഈഡന്‍റെ കുറിപ്പ്.

''ക്യാപ്റ്റൻ (ഒറിജിനൽ) കേരളത്തിന്‍റെ മണ്ണിന്‍റെയും മനുഷ്യന്‍റെയും മനസ്സറിഞ്ഞ നേതാവാണ് എന്നും വിഡി. ഹരിത രാഷ്ട്രീയത്തിന്‍റെ കരുത്തുറ്റ നേതാവ് വിഡി സതീശൻ ഉറപ്പാക്കിയത് പി.ടി തോമസ് എന്ന നിലപാടിന്‍റെ രാഷ്ട്രീയത്തിന്‍റ് തുടർച്ചയെയാണ്'' ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ മനോഹരതീരത്ത് പുതിയൊരു ജന്മം കൂടി... പ്രിയനേ പ്രിയ നേതാവേ പീടീ...പി.ടി തോമസിന്‍റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് പ്രതാപന്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

Similar Posts