< Back
Kerala
തിരുവഞ്ചൂരിന്റെ മകന്റെ നിയമനം അറിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പില്‍
Kerala

തിരുവഞ്ചൂരിന്റെ മകന്റെ നിയമനം അറിഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പില്‍

Web Desk
|
2 Sept 2021 12:54 PM IST

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് താനറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി 'യങ് ഇന്ത്യ ബോല്‍' എന്ന പേരില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് വക്താക്കളെ തെരഞ്ഞെടുത്ത്. ഇത് സംസ്ഥാന കമ്മിറ്റി അറിഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചതെന്നും ഷാഫി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു. ആരോടും പരിഭവമില്ലെന്നായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

അതേസമയം പുതിയ വിവാദം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആയുധമാക്കാനുള്ള നീക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. കോട്ടയത്ത് മകനെ തന്റെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂര്‍ നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

Similar Posts