< Back
Kerala
ഷാഫിക്ക് ലൈംഗിക വൈകൃതം; മൃതദേഹങ്ങളോട് പോലും അതിക്രൂരത
Kerala

ഷാഫിക്ക് ലൈംഗിക വൈകൃതം; മൃതദേഹങ്ങളോട് പോലും അതിക്രൂരത

Web Desk
|
12 Oct 2022 7:32 AM IST

കൊല്ലപ്പെട്ട പദ്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി

നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ലൈംഗികവൈകൃതമെന്ന് പൊലീസ്. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പദ്മത്തിന്റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി എന്നും പൊലീസ് പറയുന്നു.

2020ൽ കോലഞ്ചേരിയിൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്. ഭാര്യയും രണ്ട് മക്കളുമൊത്ത് കണ്ടന്തറയിലെ വാടകവീട്ടിൽ 2008 മുതൽ 11 വരെ ഷാഫി താമസിച്ചരുന്നു. വാഴക്കുളത്തേക്ക് താമസം മാറിയപ്പോഴും അവിടെയുളള വീട്ടുടമയ്ക്കും ഇയാളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളില്ല. പിന്നീട് ചെമ്പറക്കിയിലേക്ക് താമസം മാറ്റി. ഡ്രൈവറായി വിവിധ ഇടങ്ങളിൽ ജോലിചെയ്തു. അവിട വെച്ചാണ് 2020ൽ കോലഞ്ചേരി പീഡനക്കേസിൽ പ്രതിയാകുന്നത്. 2021ൽ ജാമ്യത്തിലിറങ്ങിയ ഷാഫി പിന്നീട് കൊച്ചി നഗരത്തിലേക്ക് കൂടുമാറി.

ആറ് മാസം മുൻപാണ് ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈൽ വഴി മുഹമ്മദ് ഷാഫി ഭഗവൽ സിംഗിനെ പരിചയപ്പെടുന്നത്. അഭിവൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും നരബലിയാണ് പരിഹാരമെന്ന് ഇവരെ വിശ്വസിപ്പിച്ചു. ലോട്ടറി കച്ചവടക്കാരായ പത്മത്തിനെയും റോസ്ലിനെയും കണ്ടെത്തി ഇലന്തൂരിൽ എത്തിച്ചതും ഷാഫി തന്നെ. പിന്നീട് നടന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ്. എറണാകുളം ജില്ലയിലെ ലോട്ടറി വിൽപന നടത്തുന്ന കൂടുതൽ സ്ത്രീകളെ ഷാഫി വലയിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇത്തരത്തിലെ ആവശ്യങ്ങൾക്ക് സ്ത്രീകളെ ഇതിന് മുൻപും കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. ഷാഫി ഇതിന് മുൻപ് ഉൾപ്പെട്ട കേസുകൾ വിശദമായി പരിശോധിക്കാനാണ് തീരുമാനം.

ഭഗവൽ സിംഗും ഭാര്യ ലൈലയും ഷാഫിയോടൊപ്പം അറസ്റ്റിലായെങ്കിലും കേസിൽ ഇനിയും പ്രതികളുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പത്തനംതിട്ടയിലെ തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയിൽ നിന്ന് പ്രതികളെ കൊച്ചിയിൽ എത്തിച്ചത്. ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഷാഫിക്ക് ദമ്പതികളുമായുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. പണത്തിന്ന് വേണ്ടി മാത്രമല്ല, കൊലപാതകത്തിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ ഷാഫിക്ക് ഉണ്ടെന്നാണ് പൊലീസ് നിഗമനം.

Related Tags :
Similar Posts