< Back
Kerala
Shahbas murder case,kerala,thamarassery murder,latest malayalam news,ഷഹബാസ് കൊലക്കേസ്
Kerala

ഷഹബാസ് കൊലക്കേസ്: പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയില്‍

Web Desk
|
9 March 2025 6:51 AM IST

കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. കുറ്റകൃത്യത്തിന്റെ തീവ്രത മനസ്സിലാക്കാതെയാണ് ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.


Similar Posts