< Back
Kerala

Kerala
ഷഹബാസ് വധം: കുറ്റക്കാരായ വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രം മാറ്റി
|2 March 2025 9:33 PM IST
പരീക്ഷ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊലീസ് കത്ത് നൽകിയിരുന്നു
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. കുറ്റക്കാരായ വിദ്യാർഥികളുടെ സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പൊലീസ് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.
വിദ്യാർഥികൾ അതേ സ്കൂളിൽ പരീക്ഷയെഴുതുന്നത് സംഘർഷ സാധ്യതയുണ്ടാക്കുമെന്നും അഞ്ച് പേർക്കും മറ്റൊരു സ്ഥലത്ത് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നായിരുന്നു പൊലീസിന്റെ നീക്കം.