< Back
Kerala
ഷെയ്ഖ് ദർവേഷ് സാഹബ് പുതിയ ജയിൽ മേധാവി
Kerala

ഷെയ്ഖ് ദർവേഷ് സാഹബ് പുതിയ ജയിൽ മേധാവി

Web Desk
|
2 Aug 2021 8:08 AM IST

ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം

എഡിജിപി ഷെയ്ഖ് ദർവേഷ് സാഹബിനെ പുതിയ ജയിൽ മേധാവിയായി നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

നിലവിൽ കേരള പോലീസ് അക്കാദമി ഡയറക്ടറാണ് ദർവേഷ് സാഹബ്. 1990 കേരള കേഡർ ഐപിഎസ് ഓഫീസറായ അദ്ദേഹം മുൻപ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ക്രൈം എഡിജിപി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

36 വർഷത്തെ സേവനത്തിനുശേഷമാണ് ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയിൽ ഡിജിപി, ട്രാൻസ്‌പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന പദവികളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.

Similar Posts