< Back
Kerala
ഗൂഢാലോചനാ കേസ്: ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി
Kerala

ഗൂഢാലോചനാ കേസ്: ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി

Web Desk
|
8 July 2022 9:30 PM IST

ഷാജ് കിരണിന്റെ രഹസ്യ മൊഴി അടുത്തയാഴ്ച്ച എടുക്കും

കൊച്ചി: ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. ഷാജ് കിരണിന്റെ രഹസ്യ മൊഴി അടുത്ത ആഴ്ച്ച എടുക്കും.

ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്

ലൈഫ് മിഷൻ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ് നൽകി. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിൽ സരിത്തിനെ സി.ബി.ഐ നേരത്തെ ചോദ്യംചെയ്തിരുന്നു.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്‌ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചു എന്നാണ് കേസ്. നിർമാണ കരാർ യൂണിടാകിന് നൽകിയതിൽ വൻഅഴിമതി നടന്നുവെന്നും ആരോപണമുണ്ട്.

ആദ്യമായിട്ടാണ് ലൈഫ് മിഷൻ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കേസിൽ യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ മാത്രമാണ് നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സർക്കാർ നേരത്തെ സി.ബി.ഐ അന്വേഷണത്തിനെതിരെ നേരത്തെ ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചു. പിന്നീട് കോടതി അനുമതിയോടെ തന്നെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.

Similar Posts