< Back
Kerala
ഷാജ് കിരണിന്റെ ശബ്ദസന്ദേശം മൂന്ന്മണിക്ക് പുറത്ത് വിടും: സ്വപ്ന സുരേഷ്
Kerala

ഷാജ് കിരണിന്റെ ശബ്ദസന്ദേശം മൂന്ന്മണിക്ക് പുറത്ത് വിടും: സ്വപ്ന സുരേഷ്

Web Desk
|
10 Jun 2022 10:13 AM IST

സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബ്ദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്‌ന സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷാജ് കിരണിന്റെ ശബ്ദസന്ദേശമാണ് പുറത്ത് വിടുക. പാലക്കാട് വെച്ചാകും ശബ്ദ രേഖ പുറത്ത് വിടുകയെന്നും സ്വപ്ന പറഞ്ഞു.

എന്നാൽ അഭിഭാഷകനും, എച്ച്ആർഡിഎസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞു.

സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബ്ദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും. ഷാജ് കിരൺ തന്നെ സമ്മർദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോൾ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയാണ്. എഡിജിപി എംആർ അജിത് കുമാറിനെയും വിജയ് സാഖറയെയും താൻ വിളിച്ചിട്ടുണ്ട്. സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാൻ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നാണ് ഷാജ് കിരൺ പറയുന്നത്. സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കാനുള്ള ഇഡിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചക്കും.

Similar Posts