< Back
Kerala
ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; പ്രതികൾക്ക് ജാമ്യം
Kerala

ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; പ്രതികൾക്ക് ജാമ്യം

Web Desk
|
2 Sept 2025 6:14 PM IST

മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്

ഇടുക്കി: ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നാലു പ്രതികൾക്കും ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. പ്രതികൾ ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.

ഇടുക്കി തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്‌കറിയക്ക് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.

വാഹനത്തിന്റെ അകത്തിരിക്കുന്ന ഷാജൻ സ്‌കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


Similar Posts