< Back
Kerala
shaji n karun indulakshmi
Kerala

സംവിധായിക ഇന്ദുലക്ഷ്മിക്കെതിരായ നിയമനടപടി തുടരും; ഷാജി എന്‍.കരുണ്‍

Web Desk
|
14 Dec 2024 8:10 AM IST

ഇന്ദുലക്ഷ്മിക്കെതിരെ വക്കീൽ നോട്ടീസ് വളരെ നേരത്തെ അയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: സംവിധായിക ഇന്ദുലക്ഷ്മിക്കെതിരായ നിയമനടപടി തുടരുമെന്ന് കെഎസ്എഫ്‍ഡിസി ചെയർമാൻ ഷാജി എൻ. കരുൺ മീഡിയവണിനോട് പറഞ്ഞു. കെഎസ്എഫ്‍ഡിസി തന്‍റേതാണ് അതെങ്ങിനെ കൊണ്ടുപോകണമെന്ന് തനിക്കറിയാം. ആരാണ് കെഎസ്എഫ്‍ഡിസി നശിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി തീരുമാനിക്കട്ടെ . ഇന്ദുലക്ഷ്മിക്കെതിരെ വക്കീൽ നോട്ടീസ് വളരെ നേരത്തെ അയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിവാദങ്ങൾക്കിടെ ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' സിനിമയുടെ ആദ്യ പ്രദർശനം ഇന്ന് 9 മണിക്ക് നടക്കും.

സിനിമാനയ രൂപീകരണ സമിതിയുടെ തലപ്പത്തേക്കുള്ള ഷാജി എൻ. കരുണിന്റെ നിയമനത്തിനെതിരായ വിമർശനത്തിലാണ് ഇന്ദുലക്ഷ്മിക്കെതിരെ കെഎസ്എഫ്‍ഡിസി നോട്ടീസ് അയച്ചത്. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും പോസ്റ്റുകൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ലീഗൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. ചെയർമാൻ ഷാജി എൻ. കരുണിന്റെ പേരിൽ ലീഗൽ അഡ്വൈസർ എ.എം അഹമ്മദാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായ സമയത്തായിരുന്നു ഇന്ദു ലക്ഷ്മിയുടെ വിമർശനം. ഷാജി എൻ.കരുണിനെയും മുകേഷിനേയും പോലുള്ളവരെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമാ നയം രൂപീകരിക്കാൻ ചുമതലപ്പെടുത്തുന്നതിനെതിരെ ഇൻസ്റ്റഗ്രാം അടക്കമുള്ളവയിലൂടെ കടുത്ത വിമർശനമാണ് ഇന്ദു ലക്ഷ്മി ഉന്നയിച്ചത്. ഇത്തരത്തിലുള്ള പല വിമർശനങ്ങളുടെ ഭാഗമായാണ് സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കുന്നതും ബി. ഉണ്ണികൃഷ്ണൻ സ്വയം ഇറങ്ങിപ്പോവുന്നതും. എന്നാൽ ഷാജി എൻ. കരുൺ തന്നെയാണ് സമിതിയുടെ ചെയർമാൻ. അതേസമയം, ഷാജിയുടെത് പ്രതികാര ബുദ്ധിയാണെന്ന് ഇന്ദുലക്ഷ്മി മീഡിയവണിനോട് പറഞ്ഞിരുന്നു.



Similar Posts