< Back
Kerala

Kerala
പന്തളത്ത് ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; അഞ്ചൽ സ്വദേശി കസ്റ്റഡിയിൽ
|28 March 2024 11:04 PM IST
ഭർതൃമാതാവ് ഷീനയുടെ നില ഗുരുതരമാണ്
പത്തനംതിട്ട പന്തളത്ത് ഭാര്യാമാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച അഞ്ചൽ സ്വദേശി കസ്റ്റഡിയിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ ഷമീറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭർതൃമാതാവ് ഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീനയുടെ നില ഗുരുതരമാണ്.
ഷീനയുടെ മകളും ഭർത്താവായ ഷമീറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. വിവാഹ ബന്ധം വിച്ഛേദിക്കാൻ നടപടികൾ നടക്കുന്നുണ്ട്. ഷീനിയുടെ വീട്ടിലെത്തിയ ഷമീർ തർക്കമുണ്ടായപ്പോൾ കത്തിയെടുത്ത് കുത്തുകയായിരുന്നു. ആക്രമിക്കാൻ കരുതിയാണ് ഷമീറെത്തിയതെന്നാണ് പൊലീസ് പറയുന്നത്.