< Back
Kerala
Shamili
Kerala

'ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ കഥകൾ പ്രചരിപ്പിക്കുന്നു'; വൈകാരിക പ്രതികരണവുമായി ശ്യാമിലി

Web Desk
|
17 May 2025 11:38 AM IST

തനിക്ക് പറ്റിയത് എന്തെന്ന് തന്‍റെ മുഖത്തുണ്ട്

തിരുവനന്തപുരം: ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ തനിക്കെതിരെ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് തിരുവനന്തപുരം വഞ്ചിയൂരിൽ സിനീയര്‍ അഭിഭാഷകന്‍റെ മര്‍ദനത്തിനിരയായ ശ്യാമിലി.

തനിക്ക് പറ്റിയത് എന്തെന്ന് തന്‍റെ മുഖത്തുണ്ട്. തന്‍റെ കാലുകൊണ്ട് മുഖത്തു അടിച്ചതു പോലെയാണ് പലരുടെയും അഭിപ്രായം. സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് പൂർണ ബോധ്യമായി. തനിക്കെതിരെ പറയുന്നവരുടെ വീട്ടിൽ ഉള്ളവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ. കൂടെ നിക്കുന്നവരെ മറക്കുന്നില്ല. കൂടുതൽ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്നും ശ്യാമിലി പറഞ്ഞു. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം.

അതേസമയം കേസിൽ പ്രതി ബെയ്‍ലിൻ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പന്ത്രണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബോധപൂർവ്വം മർദിച്ചിട്ടില്ലെന്നും ഓഫീസിൽ ഉണ്ടായ തർക്കത്തിൽ ഇടപെട്ടപ്പോൾ സംഭവിച്ചു പോയെന്നുമുള്ള വാദമായിരിക്കും കോടതിയിൽ പ്രതിഭാഗം ഉന്നയിക്കുക.



Similar Posts