< Back
Kerala
ഗ്രീഷ്മ Kerala
ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലന് ജാമ്യം
|1 Feb 2023 4:38 PM IST
യാതൊരു കാരണവശാലും പാറശ്ശാല സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ മൂന്നാം പ്രതിയാണ് നിർമലൻ. ഇയാൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. യാതൊരു കാരണവശാലും പാറശ്ശാല സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മയുമാണ്. അമ്മയുടെയും അമ്മാവന്റെയും അറിവോടെയാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.