< Back
Kerala

Kerala
ഷാരോൺ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹരജി തള്ളി
|13 Oct 2023 4:55 PM IST
കുറ്റകൃത്യം നടന്നു എന്ന് പൊലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാല്‍ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി
ഡൽഹി: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ ഹരജി സുപ്രിംകോടതി തള്ളി. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
കുറ്റകൃത്യം നടന്നു എന്ന് പൊലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാല്‍ നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് ഗ്രീഷ്മയുടെ ഹരജി. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് ഹരജി പരിഗണിച്ചത്.