< Back
Kerala

Kerala
ശശി തരൂരിന്റെ മുൻ പിഎ അറസ്റ്റിൽ; പിടിയിലായത് യാത്രക്കാരിൽ നിന്ന് സ്വർണം വാങ്ങുന്നതിനിടെ
|30 May 2024 11:19 AM IST
ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് തരൂർ പ്രതികരിച്ചത്
ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സ്വർണ്ണം വാങ്ങുന്നതിനിടെ ശശി തരൂർ എംപിയുടെ മുൻ പി. എ ശിവകുമാർ പ്രസാദ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 500 ഗ്രാം സ്വർണ്ണവുമായി ഇരുവരും ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ഇരുവർക്കും സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടോ എന്നത് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ വ്യക്തമാകൂ.
ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് തരൂർ പ്രതികരിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരനാണ് ശിവപ്രസാദ്. വൃക്കരോഗിയായ ഇദ്ദേഹത്തിന് സഹായമായിക്കോട്ടെ എന്ന് കരുതിയാണ് തന്റെ പിഎ ആയി നിയമിച്ചതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തരൂർ ട്വീറ്റിലൂടെ അറിയിച്ചു. തരൂരിന്റെ പാർട്ട് ടൈം പി.എ ആയിരുന്നു 72കാരനായ ശിവപ്രസാദ്.