< Back
Kerala

Kerala
'തരൂർ മാറ്റി നിർത്തേണ്ടയാളല്ല'; യൂത്ത് കോൺഗ്രസ് ആഭ്യന്തര പരിശോധന നടത്തുമെന്ന് റിജിൽ മാക്കുറ്റി
|21 Nov 2022 11:20 AM IST
'തരൂരിന് വേണ്ടി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ബുധനാഴ്ച പരിപാടി നടത്തും'
കോഴിക്കോട്: ശശി തരൂരിന്റെ പരിപാടി മാറ്റിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആഭ്യന്തര പരിശോധന നടത്തുമെന്ന് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. തരൂർ മാറ്റിനിർത്തേണ്ടയാളല്ലെന്നും അദ്ദേഹം കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും റിജിൽ മീഡിയവണിനോട് പറഞ്ഞു.
തരൂരിന് വേണ്ടി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് ബുധനാഴ്ച പരിപാടി നടത്തും. അറിയാവുന്ന കാര്യങ്ങൾ പുറത്ത് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശശിതരൂരിന്റെ സ ന്ദർശനത്തിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് കെ മുരളീധരൻ എം.പി പറഞ്ഞിരുന്നു. തരൂരിന്റെ പരിപാടി മാറ്റിയത് സമ്മർദം മൂലമാണ്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവരാണ് ശശി തരൂരിനെ എതിർക്കുന്നത്. ഇത്തരം പ്രവണതകൾ പാർട്ടിക്ക് ഗുണകരമല്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.