< Back
Kerala

Kerala
ശശി തരൂർ വിഷയം വിവാദമാക്കേണ്ടെന്ന് മുസ്‌ലിം ലീഗ്
|18 May 2025 4:43 PM IST
പാകിസ്താൻ വാദം തിരുത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
മലപ്പുറം: ശശി തരൂർ വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ നിലപാടിന് ഒപ്പം നിൽക്കണമെന്നും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ലീഗ് ചർച്ച ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മെസ്സി വരുന്നുണ്ടെങ്കിൽ ഉണ്ടെന്ന് പറയുക, ഇല്ലങ്കിൽ ഇല്ലെന്ന് പറയുക. പൈസയില്ല എന്ന് പറഞ്ഞ് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പാകിസ്താൻ പറഞ്ഞത് തിരുത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.