< Back
Kerala
ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കഥ അറിയാമല്ലോ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ
Kerala

'ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കഥ അറിയാമല്ലോ': കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ

Web Desk
|
16 Feb 2023 9:13 PM IST

എങ്ങനെ പ്രവർത്തിക്കണം എന്ന് നേതൃത്വത്തെ പഠിപ്പിക്കാൻ താൻ ഇല്ലെന്നും തരൂർ

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് താൻ മൽസരിക്കാൻ ഇല്ലെന്ന് ശശി തരൂർ. എങ്ങനെ പ്രവർത്തിക്കണം എന്ന് നേതൃത്വത്തെ പഠിപ്പിക്കാൻ താൻ ഇല്ലെന്നും മത്സരിക്കാൻ മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും ശശി തരൂർ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ഒരു മത്സരത്തിൽ ഇറങ്ങിയതിന്റെ കഥ നിങ്ങൾക്കെല്ലാം അറിയാം. ഇനി ഒരു മത്സരത്തിന് കൂടി വയ്യ. അകത്ത് ചില സ്ഥാനങ്ങൾക്ക് വേണ്ടി മത്സരമുള്ളത് പാർട്ടിക്ക് ഗുണമേ ചെയ്യുകയുള്ളൂ. അത് സോണിയ ഗാന്ധി പറഞ്ഞിട്ടും ഉണ്ട്. എന്റെ മത്സരം പാർട്ടിയെ ശക്തിപ്പെടുത്തി എന്ന്. പക്ഷേ ഏത് സമയത്താണത് ചെയ്യേണ്ടത് എന്ന് തീരുമാനമുണ്ടാകണം. ഇപ്പോഴത്തെ സ്ഥിതിയിൽ മത്സരിക്കാൻ താല്പര്യമില്ല". ശശി തരൂർ പറഞ്ഞു.

updating

Similar Posts