< Back
Kerala

Kerala
യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ സാധ്യത തനിക്ക്; സ്വകാര്യ ഏജൻസിയുടെ സർവേ ഫലം പങ്കുവെച്ച് ശശി തരൂർ
|9 July 2025 2:38 PM IST
കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ തനിക്ക് അനുകൂലമായ സർവേ പങ്കുവെച്ച് ശശി തരൂർ എംപി.28.3 ശതമാനം പേർ തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെടുന്ന സ്വകാര്യ ഏജൻസിയുടെ സർവ്വേ ഫലമാണ് എക്‌സിൽ പങ്കുവെച്ചത്.
ശശി തരൂരിന്റെ അടുത്തിടെയുള്ള ചില നിലപാടുകൾ കോൺഗ്രസിൽ എതിർപ്പിന് കാരണമായിരുന്നു. ഇതിനിടെയാണ് തന്റെ ഔദ്യാഗിക എക്‌സ് അക്കൗണ്ട് വഴി സർവേ ഫലം പങ്കുവെച്ചത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്.
watch video: