< Back
Kerala
shashi tharoor latst news

ഷിബു ബേബി ജോണും ശശി തരൂരും

Kerala

യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ശശി തരൂരിന്‍റെ കൂടിക്കാഴ്ച

Web Desk
|
26 Jan 2023 7:29 AM IST

ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ തരൂർ സന്ദർശിച്ചു

കൊല്ലം: യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ശശി തരൂർ എംപിയുടെ കൂടിക്കാഴ്ച തുടരുന്നു. ഇന്നലെ കൊല്ലത്ത് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ തരൂർ സന്ദർശിച്ചു. സുഹൃത്തിനെ കാണാനെത്തി എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഷിബു ബേബി ജോൺ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയാകുമെന്ന സൂചന എ.എ അസീസ് നൽകിയതിന് പിന്നാലെയാണ് ശശി തരൂർ ഷിബു ബേബി ജോണിനെ കാണാനെത്തിയത്. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഷിബു ആർ.എസ്.പി സെക്രട്ടറിയായാൽ തനിക്കുള്ള പിന്തുണ കൂട്ടാമെന്ന് തരൂർ പ്രതീക്ഷിക്കുന്നുണ്ട്. സൗഹൃദ സന്ദർശനം എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ട എ എ അസീസ്, അദ്ദേഹം പാർട്ടിക്ക് വിധേയനാകണമെന്നും വിമർശിച്ചിരുന്നു. അതേസമയം തരൂര്‍ കേന്ദ്രമന്ത്രിയായി കാണണമെന്നാണ് ആഗ്രഹമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തോട് ഇടക്കാലത്ത് അതൃപ്തി പരസ്യമാക്കിയ ഷിബു ബേബി ജോണിനെ ഒപ്പം നിർത്താനാകുമെന്നാണ് തരൂരിന്റെ കണക്കുകൂട്ടൽ. ഷിബുവിനും തരൂർ അനുകൂല നിലപാടാണെന്നാണ് സൂചന.



Similar Posts