< Back
Kerala
തിരുത്താതെ തരൂർ; നല്ലത് ചെയ്താൽ അംഗീകരിക്കണം. ഇഷ്ടമല്ലാത്തവർ വേറെ ഫാക്റ്റ്സ് കൊണ്ടുവരട്ടെ
Kerala

തിരുത്താതെ തരൂർ; 'നല്ലത് ചെയ്താൽ അംഗീകരിക്കണം. ഇഷ്ടമല്ലാത്തവർ വേറെ ഫാക്റ്റ്സ് കൊണ്ടുവരട്ടെ'

Web Desk
|
16 Feb 2025 12:15 PM IST

സ്ഥാനം ഒഴിയണമെങ്കിൽ ഒഴിയാമെന്നും എംഎം ഹസന് മറുപടിയായി തരൂർ പറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയെ പ്രശംസിക്കുന്ന തരൂരിന്റെ ലേഖനത്തിന് കോൺഗ്രസിൽ നിന്ന് പ്രതിഷേധമുയർന്ന ഘട്ടത്തിൽ മാധ്യമങ്ങളെ കണ്ട് തരൂർ.2024ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ ലേഖനമെന്നും അതിൽ ഒരു രാഷ്ട്രീയപാർട്ടിയെ കുറിച്ചും പറയുന്നില്ലെന്നും തരൂർ പറഞ്ഞു.

'എംപി എന്ന നിലയിലാണ് ലേഖനമെഴുതിയത്. താൻ ഇക്കാര്യം പറയാൻ തുടങ്ങിയിട്ട് 16 വർഷമായി. ഉമ്മൻചാണ്ടിയാണ് കേരളത്തിൽ വികസനം കൊണ്ടുവന്നത്. കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയെ കുറിച്ചല്ല ലേഖനത്തിൽ പറയുന്നത്. സ്റ്റാർട്ടപ്പ് നടത്തിപ്പുകളെ കുറിച്ച് മാത്രമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നൂറുശതമാനം ശരിയാണെന്ന് ഒരിക്കലും പറയുന്നില്ല. പക്ഷെ, സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം. ഞാൻ പറയുന്നത് ഇഷ്ടമല്ലാത്തവർ വേറെ ഫാക്റ്റ്സ് കൊണ്ടുവരട്ടെ. അത് അംഗീകരിക്കാനും ഞൻ തയ്യാറാണ്.' തരൂർ പറയുന്നു.

തൊഴിലില്ലായ്മ കേരളത്തിലെ വലിയ പ്രശ്നമാണെന്നും അങ്ങനെ പല പ്രശ്നങ്ങളേയും താൻ ചൂണ്ടക്കാണിച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു. എല്ലാമാസവും പത്രത്തിൽ ലേഖനം എഴുതുന്നതാണ്. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ച വിഷയങ്ങൾ ബോധ്യപ്പെട്ടാൽ തിരുത്തും.അടുത്തമാസത്തെ ലേഖനത്തിൽ ഇത് ഉൾപ്പെടുത്താം. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് വികസനമാണെന്നും ജനങ്ങൾക്കാവശ്യം വികസനമാണെന്നും അതിന് ആര് മുൻകൈ എടുത്തലും അവരൊക്കപ്പം നിലകണമെന്നും തരൂർ പറഞ്ഞു. താൻ എല്ലാ കാര്യത്തിലും രാഷ്ട്രീയക്കാരനെ പോലെ ചിന്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തരൂരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനമാണ് യുഡിഎഫ് കൺവീനർകൂടിയായ എംഎം ഹസ്സൻ നടത്തിയത്. സ്ഥാനമൊഴിയണമെങ്കിൽ ഒഴിയാമെന്നും എംഎം ഹസന് മറുപടിയായി തരൂർ പറഞ്ഞു. തരൂർ രാഷ്ട്രീയബോധ്യം മറക്കുകയാണെന്നെയിരുന്നു വി.ടി.ബൽറാമിന്റെ വിമർശനം.

ശശി തരൂർ നിലപാടിലുറച്ചു നിന്നതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലായി. തരൂരിനെതിരെ ദേശീയ നേതൃത്വം നടപടിയെടുക്കണമെന്ന ആവശ്യപ്പെടും നേതാക്കൾക്കിടയിൽ ഉയർന്നിട്ടുണ്ട്

Similar Posts