< Back
Kerala
ശശി തരൂരിന്റേത് പാർട്ടി നിലപാടല്ല, അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്: കെ. സുധാകരൻ
Kerala

'ശശി തരൂരിന്റേത് പാർട്ടി നിലപാടല്ല, അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്': കെ. സുധാകരൻ

Web Desk
|
17 Feb 2025 5:14 PM IST

'സിഡബ്ല്യുസിയിൽ നിന്ന് മാറ്റണമോയെന്ന കാര്യം ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടത്'

കാസര്‍കോട്: ശശി തരൂരിന്റേത് പാർട്ടി നിലപാടല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്നും സിഡബ്ല്യുസിയിൽ നിന്ന് മാറ്റണമോയെന്ന കാര്യം ഹൈക്കമാന്റാണ് തീരുമാനിക്കേണ്ടതെന്നും കെ. സുധാകരൻ പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്.' - സുധാകരന്‍ പറഞ്ഞു.

Similar Posts