< Back
Kerala
Sudha
Kerala

കോഴിക്കോട്ട് സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Web Desk
|
24 Dec 2024 8:50 AM IST

പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയായ സുധയാണ് മരിച്ചത്

പുതുപ്പാടി: കോഴിക്കോട് പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യയും പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയുമായ സുധയാണ് മരിച്ചത്.

വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത് .ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മക്കള്‍- സ്റ്റാലിന്‍ ( സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്.



Similar Posts