< Back
Kerala

Kerala
ഇസ്രായേലിൽ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു
|9 Oct 2023 9:29 AM IST
ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്.
ജറുസലേം: ഇസ്രായേലിൽ പരിക്കേറ്റ മലയാളി നഴ്‌സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും പരിക്കേറ്റ കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.
ഷീജ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതൽ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇസ്രായേലിൽ കുടുങ്ങിയ 27 ഇന്ത്യക്കാർ ഈജിപ്ത് അതിർത്തി കടന്നിട്ടുണ്ട്. മേഘാലയയിൽ നിന്നുള്ള തീർഥാടക സംഘമാണ് ഇവർ. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.