< Back
Kerala

Kerala
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വി.എസ് അധിക്ഷേപിച്ചത് സി.പി.എം നിർദേശപ്രകാരമെന്ന് ആർ.എസ്.പി
|21 July 2023 2:28 PM IST
തെറ്റുപറ്റിയെന്ന് സി.പി.എം ആത്മാർഥമായി പറയണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വി.എസ് അധിക്ഷേപിച്ചത് സി.പി.എം നിർദേശപ്രകാരമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പാർട്ടി എഴുതിക്കൊടുത്തത് വി.എസ് നിയമസഭയിൽ വായിക്കുകയാണ് ചെയ്തത്. തെറ്റുപറ്റിയെന്ന് സി.പി.എം ആത്മാർഥമായി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളാർ വിഷയത്തിൽ നീചമായ വ്യക്തിഹത്യ നടത്തിയവരാണ് ഇപ്പോൾ വാഴ്ത്തുന്നത്. മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ വഴിവിട്ട ബന്ധം അറിഞ്ഞിട്ടും ഉമ്മൻ ചാണ്ടി രഹസ്യമായി സൂക്ഷിച്ചു. അന്ന് ഉമ്മൻ ചാണ്ടി രക്ഷിച്ചവരാണ് അദ്ദേഹത്തിനെതിരെ വ്യാജരേഖ ചമച്ചതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.