< Back
Kerala
വെറുതെയൊന്നും പറയില്ലാലോ; ലൈം​ഗിക ആരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത മുസ്തഫ
Kerala

'വെറുതെയൊന്നും പറയില്ലാലോ'; ലൈം​ഗിക ആരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത മുസ്തഫ

Web Desk
|
5 Feb 2026 3:23 PM IST

ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചു മണി വരെയാണ് കസ്റ്റഡി കാലാവധി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഷിംജിതയെ ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്യും. താൻ ഇപ്പോഴും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്ന് ഷിംജിത കോടതിയെ അറിയിച്ചു. നാളെ ഷിംജിതയുടെ ജാമ്യാപേക്ഷയും പരിഗണിക്കും.

ലൈം​ഗിക ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വെറുതെ ഒന്നും പറയില്ലാലോ എന്നും ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചു. ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.


Similar Posts