< Back
Kerala
വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി; അച്ഛന്റെ സംസ്‌കാരം പിന്നീട്
Kerala

വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി; അച്ഛന്റെ സംസ്‌കാരം പിന്നീട്

Web Desk
|
6 Jun 2025 10:59 PM IST

അപകടത്തില്‍ മരിച്ച ഷൈന്‍ ടോമിന്റെ അച്ഛന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും തൃശൂരിലെത്തി. ആംബുലന്‍സിലാണ് ഇരുവരെയും തൃശൂരില്‍ എത്തിച്ചത്. അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുക. ധര്‍മപുരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് തൃശൂരിലേക്ക് പുറപ്പെട്ടത്. അപകടത്തില്‍ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹവും മറ്റൊരു ആംബുലന്‍സില്‍ തൃശൂരിലെത്തിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷൈന്‍ ടോമിന് കൈയ്ക്കും അമ്മക്ക് ഇടുപ്പിലും കൈയ്ക്കുമാണ് പരിക്കേറ്റത്. സംസ്‌കാര വിവരങ്ങളെക്കുറിച്ച് കുടുംബം വ്യക്തമാക്കിയിട്ടില്ലെങ്കിലും വിദേശത്തുള്ള ഷൈന്‍ ടോമിന്റെ സഹോദരിമാര്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് വിവരം.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ധര്‍മപുരി ദേശീയപാതയില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷൈന്‍ ടോമിന്റെ അച്ഛന്‍ മരിച്ചത്. അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവര്‍ അനീഷ് മൊഴിനല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു.

Similar Posts