< Back
Kerala
shine tom chacko
Kerala

പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് ഷൈൻ ടോം ചാക്കോയുടെ മൊഴി

Web Desk
|
19 April 2025 12:12 PM IST

അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറയുന്നു

കൊച്ചി: പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും നടന്‍ മൊഴി നൽകി. അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറയുന്നു.

അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഷൈനിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. ഷൈനിന്‍റെ ഫോണ്‍ പരിശോധിക്കാന്‍ സൈബർ വിദഗ്ധരും ഒപ്പമുണ്ട്. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് എസിപി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്‍റെ തീരുമാനം.

നടിയുടെ പരാതിയിൽ ഷൈൻ ഇന്‍റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ' മെയിൽ അയച്ചതായി ഷൈനിന്‍റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.



Similar Posts