< Back
Kerala
കപ്പല്‍ അപകടം: പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു
Kerala

കപ്പല്‍ അപകടം: പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

Web Desk
|
19 Jun 2025 9:49 AM IST

വിവിധ കോസ്റ്റല്‍ സ്റ്റേഷനുകളിലെ സി.ഐമാര്‍ ഉള്‍പ്പെടുന്ന പത്ത് അംഗ സംഘം കേസ് അന്വേഷിക്കും

കൊച്ചി: കേരള പുറംകടലിലുണ്ടായ രണ്ട് കപ്പലപകടങ്ങളില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. കോസ്റ്റല്‍ ഐജി എ.അക്ബറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. വിവിധ കോസ്റ്റല്‍ സ്റ്റേഷനുകളിലെ സി.ഐമാര്‍ ഉള്‍പ്പെടുന്ന പത്ത് അംഗ സംഘം കേസ് അന്വേഷിക്കും. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് കപ്പലപകടങ്ങളുടെ കേസുകളും പ്രത്യേക സംഘമാണ് അന്വേഷിക്കുക.

കേരള തീരത്ത് രണ്ട് അപകടങ്ങളാണ് അടുത്തിടെ സംഭവിച്ചത്. വിഴിഞ്ഞത്ത് നിന്ന് കൊച്ചിക്ക് പോയ എം എസ് സി 3 എല്‍സ എന്ന ചരക്ക് കപ്പലും വാന്‍ ഹായ് 503 എന്നിവയാണ് അപകടത്തില്‍പ്പെട്ടച്. ആലപ്പുഴയ്ക്ക് സമീപം ഉള്‍ക്കടലിലാണ് എംഎസ്സി 3 എല്‍സ എന്ന കപ്പല്‍ മുങ്ങിയത്. കഴിഞ്ഞ മാസം ( മേയ്) 24 നായിരുന്നു ഈ കപ്പലപകടം സംഭവിച്ചത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങുകയും കണ്ടെയ്‌നുറുകള്‍ കടലിലാകുകയും ചെയ്തു.

ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്ത് ഉള്‍ക്കടലില്‍ ചൈനീസ് ചരക്കുകപ്പലായ 'വാന്‍ ഹായ് 503 ന് തീപിടിച്ചാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്.

Related Tags :
Similar Posts