< Back
Kerala
ലക്ഷദ്വീപിലേക്ക് പോയ യാത്രാകപ്പൽ അഗത്തി ദ്വീപിൽ കുടുങ്ങിക്കിടക്കുന്നു
Kerala

ലക്ഷദ്വീപിലേക്ക് പോയ യാത്രാകപ്പൽ അഗത്തി ദ്വീപിൽ കുടുങ്ങിക്കിടക്കുന്നു

Web Desk
|
17 Jun 2024 11:51 AM IST

കപ്പലിലുള്ള ഇരുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി

എറണാകുളം: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ യാത്രാകപ്പലായ അറേബ്യൻ സീ, അഗത്തി ദ്വീപിൽ കുടുങ്ങിക്കിടക്കുന്നു. കവരത്തി വഴി അഗത്തിയിലെത്തിയ കപ്പലിലെ യാത്രക്കാരുടെ ലഗേജിറക്കാൻ വൈകുന്നതാണ് പ്രതിസന്ധിയായത്. കപ്പലിലുള്ള ഇരുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി. കൽപ്പേനി ആന്ത്രോത്ത് ദ്വീപുകളിലേക്ക് പെരുന്നാളോഘോഷിക്കാൻ പോയവരാണ് വഴിയിൽ കുടുങ്ങിയത്.

Related Tags :
Similar Posts