< Back
Kerala

Kerala
പാർട്ടിയിൽ വിഭാഗീയതയുണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് നേതൃത്വം: ശോഭാ സുരേന്ദ്രൻ
|21 July 2023 3:33 PM IST
മാനസിക സമ്മർദംകൊണ്ടാണ് ഇടക്കാലത്ത് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ വിഭാഗീയതയുണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. കോഴിക്കോട്ടെ പരിപാടിയിൽ തനിക്ക് വിലക്കുണ്ടോയെന്ന് അറിയില്ല. അത്തരം നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ നേതൃത്വം പരിശോധിക്കണം. പാർട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മാനസിക സമ്മർദംകൊണ്ടാണ് ഇടക്കാലത്ത് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നത്. തന്നേക്കാൾ കൂടുതൽ കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ ഇപ്പോൾ മാറിനിൽക്കുന്നുണ്ടെങ്കിൽ അവരെയും പാർട്ടിയിലേക്ക് കൈപിടിച്ച് കൊണ്ടുവരണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.