< Back
Kerala
shock hazard; Father and son died in Perinthalmanna Kavundat, latest news malayalam ഷോക്കേറ്റ് അപകടം; പെരിന്തൽമണ്ണ കാവുണ്ടത്ത് അച്ഛനും മകനും മരിച്ചു
Kerala

ഷോക്കേറ്റ് അപകടം; പെരിന്തൽമണ്ണയിൽ അച്ഛനും മകനും മരിച്ചു

Web Desk
|
21 July 2024 6:10 PM IST

ഒടമലയിൽ യുവാവും ഷോക്കേറ്റ് മരിച്ചു

മലപ്പുറം: ജില്ലയിൽ ഷോക്കേറ്റ് മൂന്ന് മരണം. പെരിന്തൽമണ്ണ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ഒടമല സ്വദേശി കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. ഇയാൾ അയൽ വീട്ടിലെ പ്ലാവിൽ നിന്ന് ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.

പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. മുഹമ്മദ് അശ്റഫ്(50), ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകന് ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം.

പന്നിയിൽ നിന്നും രക്ഷനേടാൻ നിർമിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയ്ക്ക് സമീപം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരത്ത് കോർപറേഷന്റെ ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണയാണ് (28) മരിച്ചത്. ഡ്രില്ലിംഗ് മെഷീനിൽ നിന്നാണ് ലാൽ കൃഷ്ണയ്ക്ക് ഷോക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Similar Posts