< Back
Kerala

Kerala
ഞെട്ടിച്ച് സ്വർണവില; ഇന്ന് വില കുറഞ്ഞത് രണ്ട് തവണ
|3 March 2026 9:38 PM IST
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്
കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും ഇടിവ്. സംസ്ഥാനത്ത് സ്വർണവില പവന് 1760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,22,920 രൂപയാണ് ഇന്നത്തെ വില.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ 8440 രൂപ വർധിച്ച സ്വർണവില ഇന്നലെ രാവിലെ താഴ്ന്നിരുന്നു. പവന് 2400 രൂപയാണ് കുറഞ്ഞത്. എന്നാൽ ഉച്ചയോടെ 520 രൂപ വർധിച്ചു. യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയിൽ സ്വർണവിലയിൽ ഇനിയും വലിയ ഏറ്റക്കുറച്ചിലുകൾക്കാണ് സാധ്യത.
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 66 ഡോളർ വർധിച്ച് 5362 ഡോളർ എന്ന നിലയിലാണ്. വെള്ളിക്ക് 1.33 ശതമാനം വർധിച്ച് 89.87 ഡോളർ എന്ന നിലയിലുമാണ്.