< Back
Kerala

Kerala
കേസ് നടത്താനായി ടി.വീണ എട്ടു കോടിയോളം രൂപ ചിലവഴിച്ചു: ഷോൺ ജോർജ്
|13 Oct 2024 3:38 PM IST
വീണയ്ക്ക് അബൂദാബി കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണ എട്ടു കോടിയോളം രൂപ കേസ് നടത്താനായി ചിലവഴിച്ചുവെന്ന് ആരോപണവുമായി ബിജെപി നേതാവ് അഡ്വ. ഷോൺ ജോർജ്. മാസപ്പടി കേസിനായി കെഎസ്‌ഐഡിസി രണ്ടുകോടി മുടക്കിയെന്നും ഷോൺ ആരോപിച്ചു.
വീണയ്ക്ക് അബൂദാബിയിൽ അക്കൗണ്ട് ഉണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് അബൂദാബി കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അതിൽ കോടികളുടെ ഇടപാട് നടന്നു. പല കമ്പനികളിൽ നിന്നും ഈ അക്കൗണ്ടിലേക്ക് ഇടപാട് നടന്നു. സ്വന്തം പേരിലല്ലാതെ ദുബൈയിൽ ഇവർക്ക് മണിമാളികകളുണ്ടെന്നും ഷോൺ പറഞ്ഞു.