< Back
Kerala

Kerala
ക്ലിഫ് ഹൗസിലെ വെടിപൊട്ടൽ; എസ്.ഐക്ക് സസ്‌പെൻഷൻ
|7 Dec 2022 2:24 PM IST
റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ആയ ഹാഷിം റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്.ഐക്ക് സസ്‌പെൻഷൻ. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ആയ ഹാഷിം റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ രാവിലെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ ഗാർഡ് റൂമിൽ വെടിപൊട്ടിയത്. എസ്.ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒമ്പതരയോടെയാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിലുണ്ടായ വിഴ്ച ഗുരുതര സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.