< Back
Kerala
പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു
Kerala

പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു

Web Desk
|
18 May 2025 12:53 PM IST

മുക്കം കാരശ്ശേരി വലിയ പറമ്പിൽ എം.ടി സുബൈറിന്റെ ഹോട്ടലാണ് തകര്‍ത്തത്

കോഴിക്കോട്: പൊലീസിനെ പൊലീസിനെ വെട്ടിയ കേസില്‍ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കള്‍ അടിച്ചു തകർത്തു.മുക്കം കാരശ്ശേരി വലിയ പറമ്പിൽ എം.ടി സുബൈറിന്റെ ഹോട്ടലാണ് പ്രതികൾ തകർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കാർ മോഷണം അന്വേഷിക്കാൻ വന്ന കല്പറ്റ പൊലീസിനെ ആക്രമിച്ച കേസില്‍ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഈ കേസില്‍ മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്. ഇതിലൊരു പ്രതിയുടെ സുഹൃത്താണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ് സുബൈര്‍.


Similar Posts