
വയോധികയോട് എസ്.എച്ച്.ഒയുടെ പരാക്രമം: എ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി
|കേസിലെ പ്രതി കെവി സ്മിതേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
കണ്ണൂർ: ധർമ്മടം പൊലീസ് സ്റ്റേഷനിൽ വയോധികയോട് എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയ കേസിൽ തലശ്ശേരി എ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി... അതിക്രമത്തിനിരയായ രോഹിണി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. കേസിലെ പ്രതി കെവി സ്മിതേഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
മകനെ ജാമ്യത്തിൽ ഇറക്കാനെത്തിയ വായോധികയോട് അപമാര്യദയായി പെരുമാറിയ സംഭവത്തിലാണ് പരാതിക്കാരിൽ നിന്ന് മൊഴിയെടുത്തത്. തലശ്ശേരി എ.എസ്പിയാണ് പരാതിക്കാരിയായ രോഹിണി അടക്കം 5 പേരുടെ മൊഴി രേഖപ്പെടുത്തിയത്. മദ്യ ലഹരിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ എസ്.എച്ച്.ഒ സ്മിതേഷ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി രോഹണി മൊഴി നൽകി
രോഹണിക്ക് പുറമെ മകൾ ബിന്ദു, പൊലീസ് കസ്റ്റഡിയിലെടുത്ത സുനിൽ കുമാർ ഇവരുടെ ബന്ധുക്കൾ എന്നിവരാണ് കേസിൽ മൊഴി നൽകിയത്. സി.ഐക്കെതിരെ നിസ്സാര വകുപ്പ് ചേർത്ത് കേസ് എടുത്തലിലുള്ള പ്രതിഷേധവും പരാതിക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്മിതേഷിനെതിരെ നടപടി ആവിശ്യപ്പെട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും രോഹണി പരാതി നൽകിയിട്ടുണ്ട്.