< Back
Kerala

Kerala
'മുന്നേ പോകുന്ന വാഹനത്തിന്റെ നമ്പറും കമ്പനി പേരും' വായിക്കണം; റോഡ് ടെസ്റ്റിൽ പുതിയ നിർദേശവുമായി ഗതാഗത മന്ത്രി
|27 Jun 2024 3:54 PM IST
വ്യാജ കണ്ണ് പരിശോധന സർട്ടിഫിക്കറ്റുമായി ആരും ടെസ്റ്റിന് വരണ്ടെന്നും മന്ത്രി
തിരുവനന്തപുരം: റോഡ് ടെസ്റ്റ് സമയത്ത് കാഴ്ച കൂടി പരിശോധിക്കണമെന്ന് നിർദേശവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. 'മുന്നേ പോകുന്ന വാഹനത്തിന്റെ നമ്പറും കമ്പനി പേരും' അപേക്ഷകനെ കൊണ്ട് വായിപ്പിക്കണമെന്നാണ് മന്ത്രിയുടെ പുതിയ നിർദേശം. വ്യാജ കണ്ണ് പരിശോധന സർട്ടിഫിക്കറ്റുമായി ആരും ടെസ്റ്റിന് വരണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ സർക്കാർ പരാതി നൽകുമെന്നും ഡോക്ടർമാർ ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകരുതെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.