< Back
Kerala
തൃശൂർ സുവോളജിക്കൽ പാർക്കിൽ ചത്ത മാനുകളെ സംസ്‌കരിച്ചതിൽ ഡപ്യൂട്ടി റേഞ്ചർക്ക് കാരണം കാണിക്കൽ നോട്ടീസ്

Photo | Special Arrangement

Kerala

തൃശൂർ സുവോളജിക്കൽ പാർക്കിൽ ചത്ത മാനുകളെ സംസ്‌കരിച്ചതിൽ ഡപ്യൂട്ടി റേഞ്ചർക്ക് കാരണം കാണിക്കൽ നോട്ടീസ്

Web Desk
|
14 Nov 2025 5:21 PM IST

നടപടിക്രമങ്ങൾ പാലിക്കാത്തതിലാണ് മജിസ്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്

തൃശൂർ: തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചത്ത മാനുകളെ സംസ്‌കരിച്ചതിൽ ഡപ്യൂട്ടി റെഞ്ചർക്ക് കാരണം കാണിക്കൽ നോട്ടീസ്. നടപടിക്രമങ്ങൾ പാലിക്കാത്തതിലാണ് മജിസ്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ദുരൂഹ സാഹചര്യത്തിൽ ചത്ത മാനുകളെ തിരക്കിട്ട് രഹസ്യമായി മറവു ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകളെ ചത്തനിലയിൽ കണ്ടെത്തിയത്‌. ഡിയർ സഫാരി പാർക്കിനുള്ളിൽനിന്ന്‌ രണ്ട്‌ തെരുവുനായ്‌ക്കളെ ജീവനക്കാർ പിടികൂടിയിരുന്നു. അതീവ സുരക്ഷാ സംവിധാനമുള്ള മേഖലയിൽ തെരുവുനായ്‌ക്കൾ കയറിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം സംബന്ധിച്ച്‌ അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Similar Posts