< Back
Kerala
കാരണം കാണിക്കൽ നോട്ടീസ് പ്രതികാര നടപടിയുടെ ഭാഗം: ഡോ. ഹാരിസ് ചിറക്കൽ
Kerala

കാരണം കാണിക്കൽ നോട്ടീസ് പ്രതികാര നടപടിയുടെ ഭാഗം: ഡോ. ഹാരിസ് ചിറക്കൽ

Web Desk
|
31 July 2025 7:34 PM IST

'ശസ്ത്രക്രിയ താൻ മുടക്കിയെന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യമാണ്'

തിരുവനന്തപുരം: തനിക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് ഹാരിസ് ചിറക്കൽ. ശസ്ത്രക്രിയ താൻ മുടക്കിയെന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും ഉപകരണം ഇല്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ മുടങ്ങിയത് എന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.

തെളിവ് കൊടുത്തവർക്ക് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും. പ്രോബ് ഉണ്ടായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. കൃത്യമായിട്ടുള്ള മറുപടി വിദഗ്ധസമിതിക്ക് മുമ്പ് അന്നേ കൊടുത്തതാണ്. രണ്ടുദിവസം നടന്ന തെളിവെടുപ്പാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്ന് വിശദീകരണം നൽകിയതാണ്. ആരൊക്കെയാണ് തെളിവ് കൊടുത്തത്, എന്താണ് തെളിവ് കൊടുത്തത് എന്നൊന്നും തനിക്ക് അറിയില്ലെന്നും ഡിഎംഇയുടെ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകുമെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.

അവിടെ ഉപകരണങ്ങൾ ഇല്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. റിപ്പോർട്ടും അത് ചൂണ്ടികാണിച്ചവരോ വ്യാജമായിരിക്കാം. ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നത് ചട്ടലംഘനമാണ്. നടപടികളും നേരിട്ടല്ലേ പറ്റൂ. പ്രോബ് ഉണ്ടായിരുന്നു എന്ന് പറയുന്നത് തെറ്റ്. അത് മറ്റൊരു ഡോക്ടറുടെ കൈയ്യിൽ ഉണ്ടായിരുന്നത് ഉപയോഗിച്ചതാണ്. ശസ്ത്രക്രിയയ്ക്ക് 1000 രൂപയ്ക്ക് ഡുപ്ലിക്കേറ്റ് ഉപകരണങ്ങൾ ലഭിക്കും. അത് ഉപയോഗിച്ചും ശസ്ത്രക്രിയ നടത്താം. നോട്ടീസിനുള്ള മറുപടി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

Similar Posts