< Back
Kerala
പാലക്കാട് ശ്രീനിവാസൻ വധം; പ്രതി അബ്ദുറഹ്‌മാൻ ഉപയോഗിച്ച ആയുധം കണ്ടെത്തി
Kerala

പാലക്കാട് ശ്രീനിവാസൻ വധം; പ്രതി അബ്ദുറഹ്‌മാൻ ഉപയോഗിച്ച ആയുധം കണ്ടെത്തി

Web Desk
|
27 April 2022 11:15 AM IST

കല്ലേക്കാട് നിന്ന് തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അബ്ദുറഹ്‌മാൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. പാലക്കാട് കല്ലേക്കാട് നിന്ന് തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്.

13 പരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്തത് ആറു പേരാണ്. ഇവർക്ക് പുറമെ പ്രതികളെ സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവരെ കൂടി പിടികൂടിയിട്ടുണ്ട്. ഈ കേസിൽ ഇനിയും പ്രതികളുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മൂന്ന് ഇരുചക്രവാഹനങ്ങളിലായി കൊലപ്പെടുത്താനെത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. അറസ്റ്റിലായ ഇക്ബാലായിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. ഇക്ബാലിന് പുറകിലിരുന്ന വ്യക്തിയാണ് ശ്രീനിവാസനെ വെട്ടിയത്.

അതേ സമയം പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ ശരവണൻ ,രമേശ്, അറുമുഖൻ എന്നിവരെ അറസ്റ്റ് ചെയ്തു.

രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ടെങ്കിലും ഗൂഢാലോചനയിലേക്ക് ഇതുവരെ അന്വേഷണം നീങ്ങിയിട്ടില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ സന്ദർശനത്തിന് പിന്നാലെയാണ് സുബൈർ കൊല്ലപ്പെട്ടത്. അതിനാൽ സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപെട്ടെങ്കിലും അന്വേഷണ സംഘം ഇത് പരിഗണിച്ചിട്ടില്ല.

സുബൈറിന്റെ ശരീരത്തിൽ 50 വെട്ടുകൾ ഉണ്ടെന്ന് ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലായി വന്നാണ് കൊല നടത്തിയത്. ഈ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിൽ നാലു വാളുകളും കണ്ടെടുത്തു. എന്നിട്ടും മൂന്നുപേർ മാത്രമാണ് പ്രതികൾ എന്ന നിഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്.

Similar Posts