< Back
Kerala

Kerala
എസ്ഐ അനൂപ് സ്ഥിരം പ്രശ്നക്കാരൻ, മാനദണ്ഡങ്ങൾ പാലിക്കാതെ വാഹന പരിശോധന; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
|13 Oct 2024 9:02 AM IST
അനൂപ് നിരന്തരം പ്രകോപനം ഉണ്ടാക്കുന്നതായാണ് പരാതി
കാസകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായ എസ്ഐ അനൂപിനെതിരെ കൂടുതൽ പരാതികൾ. അനൂപ് നിരന്തരം പ്രകോപനം ഉണ്ടാക്കുന്നതായാണ് പരാതി.
ഇയാൾ തൊഴിലാളികളുമായും പ്രശ്നമുണ്ടാക്കുന്നതിന്റെ ദൃശ്യം മീഡിയവണിന് ലഭിച്ചു. മഞ്ചേശ്വരം എസ്ഐ ആയിരുന്ന സമയത്ത് വാഹന പരിശോധന നടത്തിയിരുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നും ആക്ഷേപമുണ്ട്.
അതിനിടെ, ഓട്ടോ ഡ്രൈവർ സത്താറിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണ സംഘം ഇന്ന് മംഗളൂരുവിലെ വീട്ടിലെത്തി സത്താറിൻ്റ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.