< Back
Kerala
ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്‌
Kerala

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്‌

Web Desk
|
5 July 2025 7:10 PM IST

പി.എ നിസാറിനെതിരെ ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്

കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ നിസാറിനെതിരെ ചങ്ങനാശ്ശേരി പൊലീസാണ് കേസെടുത്തത്. ജൂനിയർ എസ്ഐ ടിനുവിനെയാണ് കൗൺസിലർ നിസാർ കൈയ്യേറ്റം ചെയ്തത്.

എസ്ഐയും പൊലീസുകാരും ചേർന്ന് മർദിച്ചെന്ന് കാണിച്ച് നിസാർ ചികിത്സ തേടിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ഫയർ സ്റ്റേഷൻ വാർഡ് കൗൺസിലറുമാണ് നിസാർ.

ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനപരിശോധനയ്ക്കിടെ ഉണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിന് കാരണം.

Similar Posts