< Back
Kerala
Nagin’ Rumors in UP village
Kerala

തിരുവനന്തപുരം വെള്ളറടയിൽ എസ്‌ഐയെ മർദിച്ച് സിപിഎം ലോക്കൽ സെക്രട്ടറി

അഹമ്മദലി ശര്‍ഷാദ്
|
23 Feb 2026 9:18 AM IST

വെള്ളറട എസ്‌ഐ അഭിജിത്തിനെയാണ് സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപ് മർദിച്ചത്


തിരുവനന്തപുരം: വെള്ളറടയിൽ എസ്‌ഐയെ മർദിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. വെള്ളറട എസ്‌ഐ അഭിജിത്തിനെയാണ് സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപ് മർദിച്ചത്.

ക്ഷേത്ര ഉത്സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ എസ്‌ഐ അഭിജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രദീപ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

അതിനിടെ എറണാകുളം ആലുവ ശിവരാത്രി മണപ്പുറത്ത് പൊലീസുകാരന് മര്‍ദനമേറ്റു. രഞ്ജിത് എന്ന പൊലീസുകാരനാണ് മർദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കാൻ ശ്രമിച്ചവരെ തടയാൻ ശ്രമിച്ചപ്പോയിരുന്നു മർദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.




Similar Posts