< Back
Kerala

Kerala
ലോകകപ്പ് മത്സരം പ്രദർശിപ്പിക്കുന്നതിനിടെ എസ്.ഐക്ക് മദ്യപസംഘത്തിന്‍റെ മര്‍ദനമേറ്റു
|19 Dec 2022 10:19 AM IST
പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിൻ പിടിയിൽ
തിരുവനന്തപുരം: ലോകകപ്പ് മത്സരം പ്രദർശിപ്പിക്കുന്നതിനിടെ തിരുവനന്തപുരത്ത് എസ് ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദനമേറ്റത്. മദ്യപ സംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32)പൊലീസ് പിടികൂടി.
ആക്രമണത്തിൽ എസ്.ഐക്ക് കൈക്കും, തലക്കും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ കളികാണുന്നതിനിടെ രണ്ടുപേർ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി പ്രതികളെ പിടികൂടുന്നതിനിടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്.
പ്രതി സജിയെ ചവിട്ടി തറയിൽ തള്ളിയിടുകയായിരുന്നു. മറ്റ് പൊലീസുകാർ ചേർന്നാണ് പ്രതി ജസ്റ്റിനെ പിടികൂടിയത്. എസ്.ഐ പാറശാല ജനറൽ ആശുപത്രയിൽ ചികിത്സയിലാണ്.