< Back
Kerala

Kerala
പാലക്കാട് തൃത്താലയിൽ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി
|16 Jun 2024 8:39 AM IST
തൃത്താല എസ് ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്
പാലക്കാട്: പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി. തൃത്താല എസ് ഐ ശശിയെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. ഞാങ്ങാട്ടിരി സ്വദേശിയായ വാഹന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച ഇയാളുടെ മകൻ ഒളിവിലാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ ഒരു വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ടു. വാഹനത്തിൽ നാലുപേരുമുണ്ടായിരുന്നു. തുടർന്ന് പരിശോധനക്കായി പോലീസ് മുന്നോട്ട് വന്നതിന് പിന്നാലെ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു. പിറകിൽ നിന്നിരുന്ന എസ്ഐ ശശിയെ വാഹനം തട്ടുകയും പരിക്കേൽക്കുകയുമായിരുന്നു.