< Back
Kerala
അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതിക്ക് മൂന്നു വർഷം തടവുശിക്ഷ
Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിഡ്‌കോ മുൻ സീനിയർ മാനേജർ ചന്ദ്രമതിക്ക് മൂന്നു വർഷം തടവുശിക്ഷ

Web Desk
|
23 May 2024 3:48 PM IST

119 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിഡ്കോ മുൻ സീനിയർ മാനേജർ ചന്ദ്രമതിക്ക് മൂന്നു വർഷം തടവുശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 29 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

119 ശതമാനം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സിന്‍റെ കണ്ടെത്തല്‍ കോടതി ശരിവെച്ചു. സിഡ്കോ മുൻ സീനിയർ മാനേജർ ആയിരിക്കുന്ന സമയത്തായിരുന്നു സ്വത്ത് സമ്പാദിച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലും പ്രതിയാണ് ചന്ദ്രമതി.


Similar Posts