< Back
Kerala

Kerala
'സിദ്ധാർഥനെ തല്ലിക്കൊന്നതാണ്, പട്ടിയെ തല്ലുന്നത് പോലെ അവനെ തല്ലി'; നിർണായക ഓഡിയോ സന്ദേശം പുറത്ത് വിട്ട് കുടുംബം
|3 March 2024 10:21 AM IST
സിദ്ധാർഥന്‍റെ കൂടെ പഠിച്ചവര്‍ക്കും പങ്കുണ്ടെന്നും ഓഡിയോ സന്ദേശം
തിരുവനന്തപുരം:വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ട് കുടുംബം. സിദ്ധാർഥനെ തല്ലിക്കൊന്നതാണെന്ന് ഓഡിയോയിൽ പറയുന്നു.
'മൃഗീയമായി സിദ്ധാർഥനെ തല്ലി. പട്ടിയെ തല്ലുന്നത് പോലെ അവനെ തല്ലി..ഹോസ്റ്റലിന്‍റെ നടുവില്‍ വെച്ചാണ് തല്ലിയത്. വരുന്നവരും പോകുന്നവരും അവനെ ബെല്‍റ്റ് കൊണ്ടും വയറുകൊണ്ടും തല്ലി. അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ടെന്നും മർദിച്ചവർ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്.ആരെയും വെറുതെ വിടരുത്.കഴുകന്മാരെക്കാളും മോശം ആളുകളാണ്...'ഓഡിയോ സന്ദേശത്തില്‍ പറയുന്നു. സുഹൃത്തിന്റെ ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയെന്ന് കുടുംബം അറിയിച്ചു .