< Back
Kerala

Kerala
സിദ്ധാർത്ഥന്റെ മരണം: ക്ലിഫ് ഹൗസിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം
|8 March 2024 10:45 PM IST
സിദ്ധാർത്ഥന്റെ വീട്ടിൽ നിന്ന് ഛായാചിത്രവുമായിരുന്നു പ്രതിഷേധം
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു നെടുമങ്ങാട് നിന്ന് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേർക്ക് കമ്പും കുപ്പിയും പ്രവർത്തകർ വലിച്ചെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. കെഎസ്‌യു ജില്ലാ കമ്മിറ്റിയാണ് മാർച്ച് നടത്തിയത്. സിദ്ധാർത്ഥന്റെ വീട്ടിൽ നിന്ന് ഛായാചിത്രവുമായിരുന്നു പ്രതിഷേധം.